നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര: Malayalam novel
()
About this ebook
കേരളത്തിന്റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്റെയും കൂടി അതിര്‍ത്തി പങ്കിടുന്ന ഈ സഹ്യപര്‍വതത്തിന്റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്‍. മനുഷ്യനയനങ്ങള്‍ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന്‍ പറ്റുകയുള്ളൂ എന്ന മനുഷ്യന്റെ അന്ധവിശ്വാസത്തെ തച്ചുതകര്‍ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്‍വതത്തിന്റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഈ നോവലില്‍ നിങ്ങള്‍ക്ക് കാണാം. ഒരു ഡോക്ടറും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് നടത്തിയ ഒരു വലിയ സാഹസിക യാത്രയുടെ കഥയാണിത്. ഒടുവില്‍ അവര്‍ ചെന്നെത്തിയതോ നരഭോജികളുടെ താവളത്തിലും.
കേരളത്തിന്റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്റെയും കൂടി അതിര്‍ത്തി പങ്കിടുന്ന ഈ സഹ്യപര്‍വതത്തിന്റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്‍. മനുഷ്യനയനങ്ങള്‍ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന്‍ പറ്റുകയുള്ളൂ എന്ന മനുഷ്യന്റെ അന്ധവിശ്വാസത്തെ തച്ചുതകര്‍ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്‍വതത്തിന്റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഈ നോവലില്‍ നിങ്ങള്‍ക്ക് കാണാം. ഒരു ഡോക്ടറും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് നടത്തിയ ഒരു വലിയ സാഹസിക യാത്രയുടെ കഥയാണിത്. ഒടുവില്‍ അവര്‍ ചെന്നെത്തിയതോ നരഭോജികളുടെ താവളത്തിലും.
Vinod Narayanan
Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions. Also he wrote 60 children’s books. Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com
Read more from Vinod Narayanan
ഹണിട്രാപ്പ്: Crime Thriller Novel Rating: 0 out of 5 stars0 ratingsകേരളത്തിലെ യക്ഷിക്കഥകള്‍ Rating: 0 out of 5 stars0 ratingsമായക്കൊട്ടാരം: Malayalam novel Rating: 0 out of 5 stars0 ratingsആനമയിലൊട്ടകം Anamayilottakam: Crime Thriller Novel Rating: 0 out of 5 stars0 ratingsസബാങ്ങിന്റെ സംഘം Rating: 0 out of 5 stars0 ratings
Related to നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര
Related ebooks
ദുര്‍ഗാഷ്ടമി Malayalam Mantrika Novel: Malayalam Horror Novel Rating: 0 out of 5 stars0 ratingsകേരളത്തിലെ യക്ഷിക്കഥകള്‍ Rating: 0 out of 5 stars0 ratingsThe Red ദ റെഡ്: Malayalam Crime Thriller Novel, #3 Rating: 0 out of 5 stars0 ratingsKochu Kochu Nigooda Katahakal: Children's Book, #2 Rating: 0 out of 5 stars0 ratingsവെല്‍കം റ്റു കൊച്ചി: Malayalam Crime Thriller Novel Rating: 0 out of 5 stars0 ratingsIn The Rain At Night Rating: 0 out of 5 stars0 ratingsMaravanthuruthu Police station Rating: 0 out of 5 stars0 ratingsDouble Murder Rating: 0 out of 5 stars0 ratingsMaravankodu Yakshiyum Mattu Katahaklum Rating: 0 out of 5 stars0 ratingsമഹാമാന്ത്രികന് തേവലശേരി നമ്പി: Malayalam Horror Novel Rating: 0 out of 5 stars0 ratingsKalliyankattu Neeli: Malayalam Horror Novel, #1 Rating: 5 out of 5 stars5/5House No.8; A horror serial story: Malayalam Horror Novel, #1 Rating: 0 out of 5 stars0 ratingsമായക്കൊട്ടാരം: Malayalam novel Rating: 0 out of 5 stars0 ratingsമന്ദാര യക്ഷി: Malayalam Horror Novel Rating: 0 out of 5 stars0 ratingsഹണിട്രാപ്പ്: Crime Thriller Novel Rating: 0 out of 5 stars0 ratingsഗ്രീൻ ഗേബിൾസ് ആൻ Rating: 0 out of 5 stars0 ratingsUchaveyilil Vanasthali Rating: 0 out of 5 stars0 ratingsഒരു കന്യകയുടെ സുവിശേഷം Rating: 0 out of 5 stars0 ratingsശാലിനി Rating: 0 out of 5 stars0 ratingsVaakkukal Rating: 0 out of 5 stars0 ratingsKaakara Desathe Urumbukal Rating: 2 out of 5 stars2/5അമാനവ, അനാക്രി, പോമോ തുണ്ടുക ൾ Rating: 0 out of 5 stars0 ratingsMaranashiksha Rating: 3 out of 5 stars3/5Nooru Simhasanangal Rating: 0 out of 5 stars0 ratingsഅവോണ്‍ റാപൂര്‍ പത്താന് ബസാര്‍: Children's Book, #1 Rating: 0 out of 5 stars0 ratingsHoney Trap Rating: 0 out of 5 stars0 ratingsമറവന്തുരുത്ത് പോലീസ് സ്റ്റേഷന്; ക്രൈം ത്രില്ലര്‍ നോവല്‍: Malayalam Crime Thriller Novel Rating: 0 out of 5 stars0 ratingsMahamanthrikan Rating: 0 out of 5 stars0 ratingsKattanakalum Perachikalum Rating: 0 out of 5 stars0 ratings
Related categories
Reviews for നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര
0 ratings0 reviews
Book preview
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര - Vinod Narayanan
www.nynabooks.com
Malayalam Language
The valley of cannibals
(Novel)
Vinod Narayanan
Illustrations:Anil Narayanan
Rights Reserved
First print Edition: August 2007
First Kindle Edition: September 2019
Cover & Typesetting: Boons Entertainments
Published by
NYNA BOOKS
MSME/UAN Regd. KL07D0004957
GST 32AXWPN3853F1Z5
www.nynabooks.com
Email: nynabooks@gmail.com
All Rights reserved. No part of this publication may be reproduced or transmitted in any form or by any means, electronic or mechanical, including photocopy, recording, or any information storage and retrieval system, without permission in writing from the writer.
vinod4വിനോദ്നാരായണന്‍
ആദ്യത്തെ നോവല്‍ മായക്കൊട്ടാരം ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല്‍ മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്പതില്പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ 160 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കാമിക(നോവല്‍), മാരിയമ്മന്‍ തെരുവ് (നോവല്‍), മുംബൈ റസ്റ്റോറന്റ്(നോവല്‍), ഡബിള്‍ മര്‍ഡര്‍ (കഥകള്‍), ദി റെഡ് (നോവല്‍) എന്നിവ പ്രധാനപുസ്തകങ്ങളാണ്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില് നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര്‍ വാണിയത്തു വീട്ടില്‍ ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്രപ്രവര്‍ത്തകനായി. ഇപ്പോള്‍ സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. നൈന ബുക്സ്, ബൂണ്‍സ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്നു. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരാര്ഹമാവുകയും ചെയ്തു.
വിലാസം: ശിവരഞ്ജിനി’ ചെമ്പ്. P.O, പിന് : 682608
വൈക്കം, കോട്ടയം ജില്ല.Email: boonsenter@gmail.com
ആമുഖം
pic1.jpgകേരളത്തിന്റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്റെയും കൂടി അതിര്‍ത്തി പങ്കിടുന്ന ഈ സഹ്യപര്‍വതത്തിന്റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്‍. മനുഷ്യനയനങ്ങള്‍ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന്‍ പറ്റുകയുള്ളൂ എന്ന മനുഷ്യന്റെ അന്ധവിശ്വാസത്തെ തച്ചുതകര്‍ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്‍വതത്തിന്റെ മടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഈ നോവലില്‍ നിങ്ങള്‍ക്ക് കാണാം. ഒരു ഡോക്ടറും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് നടത്തിയ ഒരു വലിയ സാഹസിക യാത്രയുടെ കഥയാണിത്. ഒടുവില്‍ അവര്‍ ചെന്നെത്തിയതോ നരഭോജികളുടെ താവളത്തിലും.
ഉള്ളടക്കം
1. മരപ്പാവ
2.ഭൂതത്താന്‍ കിണര്‍
3. ഏറുമാടത്തില്‍ ഒരു രാത്രി
4. രാക്ഷസന്
5. കാണാന്‍ പറ്റാത്ത കാഴ്ചകള്‍
6. സ്വര്ണ്ണരുദ്രാക്ഷങ്ങള്
7 മരുഭൂമിയിലെ രക്ഷസ്
8. ഉറുമ്പുകള്‍
9. കാവല്ത്തൂണുകളുടെ തോട്ടം
10. നരബലി
11.കുവലയമേഘം
1. മരപ്പാവ
അതൊരു കുഞ്ഞു കുഗ്രാമമാണ്. രായിരപ്പന് പറഞ്ഞത് അത് മുത്തന് പാറയാണെന്നാണ്. അയാള്‍ക്ക് പല്ലില്ലാത്തതുകൊണ്ട് പറയുന്നത് വ്യക്തമായി തിരിയുന്നില്ല.
കരിമ്പാറകള്‍, ചെമ്മണ്ണു വഴിത്താരകള്‍, പിന്നെ പൊന്തക്കാടുകള്‍! പൊന്തക്കാടുകള്‍ ഭൂരിഭാഗവും കലമ്പട്ടയും കോളാമ്പിയും പുല്ലാഞ്ഞിക്കാടുകളുമാണ്.
രായിരപ്പന്റെ വീട് വനത്തിന്റെ അതിര്‍ത്തിയിലാണ്. അവിടെ അയാളുടെ വീട് ഒറ്റപ്പെട്ടു നില്ക്കുന്നു.
ഞങ്ങള്‍, അതായത് ഞാനും ഡോക്ടര്‍ ശ്രീനിവാസനും രായിരപ്പന്റെ പിന്നാലെ നടന്നു. ചെമ്മണ്ണുവഴി വലിയ ദുര്‍ഘടമായിരുന്നു. കയറ്റങ്ങള്‍, ഇറക്കങ്ങള്‍, കൂര്‍ത്ത പാറക്കഷണങ്ങള്‍ എല്ലാം കൊണ്ടും ഞങ്ങള്‍ ശരിക്കും ബുദ്ധിമുട്ടി. രായിരപ്പന് നിഷ്പ്രയാസം നടക്കുന്നതു കണ്ടു. വൃദ്ധന് ഇടയ്ക്കിടെ മുറുക്കിത്തുപ്പുന്നുണ്ട്.
കാടിന്റെ ഇരുട്ടും തണുപ്പും അടുത്തു കണ്ടു. പൊക്കം കൂടിയ മരങ്ങള്‍. പലതരം പക്ഷികളുടെ ഒച്ചകള്‍. മൃഗങ്ങളുടെ മുരള്‍ച്ചകള്‍,
കുറുക്കന്, മാന്‍, മ്ലാവ്, പിന്നെ കാട്ടാനക്കൂട്ടങ്ങള്‍. ചിലപ്പോള്‍ പുലികള്‍ ഇതെല്ലാം പശ്ചിമഘട്ട വനാന്തരങ്ങളില്‍ കാണുന്നവയാണ്.
പാത അവസാനിക്കുന്നിടത്ത് രായിരപ്പന്റെ കൂടില്‍ കണ്ടു. പനയോല മേഞ്ഞ കുടില്‍. കാട്ടുകല്ലുകള്‍ പാകി അതിരിട്ട ചെമ്മണ് മുറ്റമുണ്ട്.
chapter-1a.jpgചെത്തിയും ചെമ്പരത്തിയും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ചെമ്മണ്ണു കുഴച്ചു തേച്ച ഭിത്തികളില്‍ ചാണകം മെഴുകിയിരിക്കുന്നു.
തറയും ചാണകം മെഴുകിയതു തന്നെ. രായിരപ്പന് ഒരു തഴപ്പായ തിണ്ണയില്‍ വിരിച്ചു.
മുതലി കാടിന്റെ പുറത്തുവരാനെക്കൊണ്ട് വൈകും. നീങ്ക ഇരിമ്പിന
"ഇവിടെങ്ങും വേറെ വീടുകളില്ലല്ലോ. എന്താ