Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം - ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I)
മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം - ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I)
മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം - ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I)
Ebook1,167 pages4 hours

മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം - ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I)

Rating: 0 out of 5 stars

()

Read preview

About this ebook

ഉല്പത്തി പുസ്തകത്തില്‍ നമ്മെ ദൈവം സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യം അടങ്ങിയിരിക്കുന്നു. ശില്പികള്‍ ഒരു കെട്ടിടത്തിനെ രൂപകല്പന ചെയ്യുമ്പോള്‍ അഥവാ ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ യഥാര്‍ത്ഥമായും അത് തുടങ്ങുന്നതിനു മുമ്പേ അവരുടെ മനസ്സില്‍ അത് പൂര്‍ത്തിയായാലുള്ള ഒരു രൂപം ഉണ്ടായിരിക്കും. ഇതുപോലെ തന്നെ ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്നതിനു മുമ്പേ മാനവജാതിയായ നമ്മുടെ രക്ഷയും ദൈവത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. മനസ്സിലെ ഈ ഉദ്ദേശ്യത്തോടുകൂടിയാണ് അവന്‍ ആദമിനെയും ഹവ്വയേയും സൃഷ്ടിച്ചത്. അതുപോലെ നാമെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭൂമണ്ഡലത്തിന് അനുരൂപമായി നമ്മുടെ ജഡീക നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് ദൈവത്തിന് നമ്മോട് വിശദീകരിക്കേണ്ടിവന്നു.
ലോകത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇടുന്നതിനു മുമ്പേ തന്നേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഓരോരുത്തരുടെയും ഹൃദയത്തില്‍ നല്‍കി മാനവ ജാതിയെ സമ്പൂര്‍ണ്ണമായി രക്ഷിക്കേണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ആകയാല്‍ മനുഷ്യരെല്ലാം മണ്ണുകൊണ്ടു സൃഷ്ടിച്ചവരാണെങ്കിലും തങ്ങളുടെ സ്വന്തം ആത്മാവിന്‍റെ നന്മയ്ക്കായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ അവര്‍ പഠിക്കുകയും അറിയുകയും വേണം. ജനങ്ങള്‍ സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് അറിയാത്തവരായി ജീവിതം തുടരുന്നുവെങ്കില്‍ അവര്‍ ഭൂമിയിലെ വസ്തുക്കള്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലുള്ള സകലതും നഷ്ടപ്പെടുത്തും.

Languageमलयालम
PublisherPaul C. Jong
Release dateMay 18, 2024
ISBN9788928223572
മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം - ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I)

Related to മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം - ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I)

Related ebooks

Reviews for മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം - ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I)

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം - ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I) - Paul C. Jong

    ബൈബിൾ രക്ഷയുടെ വചനമാണ്, ശാസ്ത്ര പുസ്തകമല്ല

    < ഉല്പത്തി 1:1-2 >

    ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തി ന്‍റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.

    ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഉല്പത്തി 1:1-ൽ നിന്നുള്ള ഈ ഭാഗമാണ് ബൈബിൾ തുറക്കുമ്പോൾ നാം കാണുന്ന ആദ്യത്തെ വാക്യം. ദൈവം പറഞ്ഞു, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. ഇവിടെ ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു, എന്ന് പറയുമ്പോൾ, ഇത് വീണ്ടും ജനിക്കാത്തവരുടെ ഹൃദയത്തിന്‍റെ അവസ്ഥ വിവരിക്കുന്നു.

    ബൈബിൾ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. എല്ലാവരെയും പാപത്തിൽ നിന്ന് രക്ഷിക്കുന്ന സത്യവചനമാണ് ബൈബിൾ. മനുഷ്യരാശിക്ക് പാപമോചനം നൽകുന്നത് വചനമാണ്. ദൈവവചനം മനുഷ്യവർഗത്തോട് അരുളി ചെയ്തതും നിറവേറ്റിയതുമായ രക്ഷയുടെ അനുഗ്രഹീത വചനമാണ്. നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു (യോഹന്നാൻ 5:39) എന്ന് എഴുതിയിരിക്കുന്നതുപോലെ, പാപത്തിൽ നിന്ന് രക്ഷിക്കപ്പെടാനും നിത്യജീവൻ പ്രാപിക്കാനും മനുഷ്യ വർഗത്തെ പ്രാപ്തരാക്കുന്ന വചനമാണ് ബൈബിൾ. അതിനാൽ, ഒരാൾ തന്‍റെ പാപങ്ങളിൽ നിന്ന് രക്ഷിക്കപ്പെ ടണമെങ്കിൽ, അവൻ ആദ്യം തന്‍റെ ഹൃദയത്തിന്‍റെ അവസ്ഥയെ തിരുവെഴുത്തുകളുടെ വചനത്തിലൂടെ തിരിച്ചറിയണം.

    ഭൂമി പാഴായും ശൂന്യമായും ഇരുന്നുഎന്ന് ദൈവം ഇവിടെ പറഞ്ഞപ്പോൾ അവൻ എല്ലാവരുടെയും ഹൃദയത്തിന്‍റെ അവസ്ഥ വിവരിക്കുകയായിരുന്നു. എല്ലാവരുടെയും ഹൃദയം ഇതുപോലെ പാഴാണെന്നും അതിന്‍റെ സ്വഭാവത്താൽ അത് അടിസ്ഥാനപരമായി പാപപൂർണ്ണമാണെന്നും ദൈവവചനം പറയുന്നു. എല്ലാവരുടെയും ഹൃദയത്തിൽ, പാഴ്, ശൂന്യത, അന്ധകാരം എന്നീ ഈ മൂന്ന് അവസ്ഥകളും ഉണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പാഴും ശൂന്യതയും പാപവും ആളുകളുടെ ഹൃദയത്തിലും അവരുടെ മനസ്സിലും ചിന്തകളിലും ആഴത്തിൽ കുടികൊള്ളുന്നു. മനുഷ്യ രാശിയുടെ ചിന്തകൾ പാഴാണ്എന്നത് ദൈവത്തിന്‍റെ സത്യവചനം അറിയാത്തവർക്കും, തത്ഫലമായി യേശുക്രിസ്തുവിനെ കണ്ടുമുട്ടാത്തവർക്കും ബാധകമാണ്. ശൂന്യംഎന്ന വാക്ക് പാപികളുടെ ഹൃദയത്തിന്‍റെ തൃപ്തികരമല്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. മനുഷ്യഹൃദയത്തിന്‍റെ ആഴത്തിൽ മീതെ അന്ധകാരം തങ്ങിനിൽക്കുന്നു എന്നതിനർത്ഥം, മനുഷ്യരാശിയുടെ പാപങ്ങൾ അവരുടെ ഹൃദയങ്ങളുടെ ആഴത്തിൽ മറഞ്ഞിരിക്കുന്നു എന്നാണ്.

    കർത്താവ് നമുക്ക് നൽകിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം യഥാർത്ഥത്തിൽ കണ്ടുമുട്ടാത്തവർക്ക്, അവരുടെ ഹൃദയങ്ങൾ പാഴായി തന്നെ നിർവചിക്കപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്‍റെ സത്യം എന്താണെന്ന് അവർക്കറിയില്ല - അതായത്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്താണെന്ന് അവർക്ക റിയില്ല- അങ്ങനെ അവർ സ്വന്തം ചിന്തകളിൽ കുടുങ്ങി അലഞ്ഞുനടക്കുന്നു. ഈ ലോകത്തിലെ ആളുകൾ നശിച്ചു പോകുന്നത്, അവരുടെ ചിന്തകൾ അടിസ്ഥാനപരമായി ആശയക്കുഴപ്പത്തിലായതിനാലാണ്. അവരുടെ ആശയക്കുഴപ്പം നിറഞ്ഞ ചിന്തകൾ അവരുടെ എല്ലാ പ്രശ്നങ്ങളും സ്വന്തമായി പരിഹരിക്കുന്നത് അസാധ്യ മാക്കുന്നു.

    എല്ലാവരുടെയും ഹൃദയം പാഴും ശൂന്യവും ആകുന്നതിന്‍റെ കാരണം അവരുടെ ഹൃദയത്തിൽ യേശുവിന്‍റെ വചനം ഇല്ലാത്തതാണ്. വ്യത്യസ്‌തമായി പറഞ്ഞാൽ, ദൈവത്തിന്‍റെ സത്യവചനം ഹൃദയത്തിൽ സൂക്ഷിക്കുന്നതിൽ ആളുകൾ പരാജയപ്പെട്ടതു കൊണ്ടാണ് അവരുടെ മനസ്സുകളിൽ ശൂന്യതയും ആശയക്കുഴപ്പവും ഉണ്ടായത്. അവരുടെ ഹൃദയങ്ങളിൽ ശൂന്യത നിലനിൽക്കുന്നതിന്‍റെ കൃത്യമായ കാരണം അവരുടെ പാപങ്ങളുടെ മോചനം നൽകിയ കർത്താവിന് അവരുടെ ഹൃദയങ്ങളിൽ വസിക്കാൻ കഴിയുന്നില്ല എന്നതാണ്.

    ഇന്നത്തെ തിരുവെഴുത്തുകളിൽ, ഇരുട്ട്എന്നത് മനുഷ്യവർഗത്തിന്‍റെ പാപത്തെ സൂചിപ്പിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ ശരിയായി ഗ്രഹിക്കുന്നതിൽ പരാജയപ്പെടുന്നത് മുതൽ, ഒരുവൻ തന്‍റെ പാപങ്ങളിൽ നിന്ന് കഴുകപ്പെടാ തെ തുടരുന്ന അവസ്ഥയെ ഇത് സൂചിപ്പിക്കുന്നു. ഏതൊരാളുടെയും പാപങ്ങൾ നീക്കം ചെയ്യപ്പെടാതിരിക്കുന്നത്, കൃത്യമായും അവൻ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ വിശ്വസിക്കാത്തത് കൊണ്ടാണ്. അതിനാൽ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വചനമാണ് സത്യമെന്ന് എല്ലാവരും ദൈവഹിതപ്രകാരം തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം. എന്നാൽ, പലരും ഇപ്പോഴും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ വിശ്വസിക്കാത്തതിനാൽ, ഇന്നും അവരുടെ ഹൃദയങ്ങളിൽ പാപം നിലനിൽക്കുന്നു. കാരണം, ദൈവം ആകാശവും ഭൂമിയും മുഴുവൻ പ്രപഞ്ചവും അതിലുള്ള എല്ലാ വസ്തുക്കളും സൃഷ്ടിച്ച കർത്താവാണെന്നും അവരുടെ എല്ലാ പാപങ്ങളും യേശു മായ്ച്ചുകളഞ്ഞുവെന്നും അവർ തിരിച്ചറിയുന്നില്ല. എന്നിട്ടും ഇപ്പോഴും, മിക്ക ആളുകളും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം തിരിച്ചറിയാതെ അവരുടെ സ്വന്തം സൽപ്രവൃത്തികൾ മാത്രം ഉറപ്പിക്കുന്നു. സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിക്കുന്ന അത്തരക്കാർ ദൈവത്തിന്‍റെ നീതിക്ക് കീഴ്പെടുന്നില്ല എന്ന് ബൈബിൾ പറയുന്നു (റോമർ 10:2-3).

    അങ്ങനെയുള്ള പാപികളുടെ ഹൃദയത്തിന് അപ്പോൾ എന്ത് സംഭവിക്കും? അവരുടെ ഹൃദയങ്ങൾ പാപപൂർണമായി തുടരുന്നതിനാൽ, ദൈവത്തിന്‍റെ രക്ഷയുടെ സത്യമെന്താണെ ന്നറിയാതെ അവർ ആശയക്കുഴപ്പത്തിലാകുന്നു. ദൈവവചനം അതേപടി സ്വീകരിക്കാത്ത എല്ലാവരും, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യം എന്താണെന്ന് ശരിയായി പഠിക്കുകയും മനസ്സിലാക്കുകയും വേണം. ദൈവവചനത്തിൽ വെളിപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അറിയാത്ത ഏതൊരാളും സ്വന്തം ആശയക്കുഴപ്പങ്ങളാൽ വലയുന്നു. അങ്ങനെയുള്ളവരാണ് ദൈവമുമ്പാകെ പാപികൾ.

    ഇന്നത്തെ തിരുവെഴുത്തുകളിൽ സൂചിപ്പിച്ചതു പോലെ, ഭൂമിഎന്നത് മനുഷ്യഹൃദയത്തെ സൂചിപ്പിക്കുന്നു. ഭൂമി (ഒരാളുടെ ഹൃദയം) പാഴും ശൂന്യവുമാണെന്ന് സൂചിപ്പിക്കുന്നത്, ദൈവമുമ്പാകെയുള്ള നമ്മുടെ പാപങ്ങൾ കർത്താവിനെ കണ്ടുമുട്ടുന്നതിൽ നിന്ന് നമ്മെ തടയുന്നുവെന്നും തൽഫലമായി, നമ്മുടെ ഹൃദയം ആശയക്കുഴപ്പവും ശൂന്യതയും നിറഞ്ഞതാണെന്നും സൂചിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്‍റെ യഥാർത്ഥ വചനമായ രക്ഷയിൽ വിശ്വസിക്കാതെ, ദൈവത്തിൽ നിന്ന് അകന്നു പോകുകയും വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തിൽ നിന്ന് വഴുതിപ്പോവുകയും ചെയ്യുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകുന്നു. എന്‍റെ സഹവിശ്വാസികളേ, ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ തന്‍റെ രക്ഷകനായി വിശ്വസിക്കുന്നില്ലെങ്കിൽ അയാൾക്ക് യഥാർത്ഥ സത്യം അറിയാൻ കഴിയില്ല. ദൈവത്തിന്‍റെ സത്യത്തെക്കുറിച്ച് ഒരു അറിവും ഇല്ലാത്തപ്പോൾ അവൻ ആശയക്കുഴപ്പത്തിലാകുന്നു. ഈ ലോകത്തിലെ എല്ലാം സൃഷ്ടിച്ചത് ആരാണെന്നും ദൈവം ആരാണെന്നും അവന് തിരിച്ചറിയാൻ കഴിയില്ല. പാറയോ, സൂര്യനോ, ചന്ദ്രനോ, വലിയ മരമോ, ആനയോ ദൈവമാണോ എന്നറിയാതെ അസംഖ്യം ആളുകൾ ഇങ്ങനെ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ദൈവം, പാപികളുടെ ഹൃദയത്തിന്‍റെ അവസ്ഥയെ പരാമർശിച്ച്, ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു.എന്ന് പറയുന്നത്

    ആളുകൾ തങ്ങളുടെ ഹൃദയത്തിൽ ദൈവവചനം അംഗീകരിക്കാത്തപ്പോൾ, എല്ലാറ്റിനെയും സൃഷ്ടിച്ച ദൈവം മറ്റാരുമല്ല യേശുക്രിസ്തുവാണെന്ന് ആളുകൾ യഥാർത്ഥത്തിൽ തിരിച്ചറിയാത്തപ്പോൾ; അവർ ആശയക്കുഴപ്പത്തിലാകുന്നു. യേശു ഈ ഭൂമിയിൽ വന്നത് മനുഷ്യശരീരത്തിൽ അവതാരമായിട്ടാണ്; യോഹന്നാൻ സ്നാപകനിൽ നിന്ന് സ്വീകരിച്ച സ്നാനത്തിലൂടെ അവൻ മനുഷ്യരാശിയുടെ സകല പാപങ്ങളും ഒരിക്കൽ ഏറ്റെടുത്തു; അവൻ തന്‍റെ വിലയേറിയ രക്തം കുരിശിൽ ചൊരിഞ്ഞു; അവൻ വീണ്ടും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു സ്വർഗത്തിലേക്ക് ആരോഹണം ചെയ്തു, എന്നറിയാത്തവരെല്ലാം അവരുടെ ജീവിതകാലം മുഴുവൻ ആശയക്കുഴപ്പത്തിലും ശൂന്യതയിലും ഇരുട്ടിലും തടവിലായിരി ക്കാൻ ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് പലരും അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയാതെ, ആശയക്കുഴപ്പ ത്തിലും ശൂന്യതയിലും ഇരുട്ടിലും എന്നെന്നേക്കുമായി അലഞ്ഞു തിരിയുന്നത്.

    എന്‍റെ സഹവിശ്വാസികളേ, യേശുക്രിസ്തു പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവിനോടും ചേർന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു. ഇത് സത്യമാണോ അല്ലയോ? തീർച്ചയായും അത് സത്യമാണ്. ഇതിനർത്ഥം യേശു ക്രിസ്തു പ്രപഞ്ചത്തിന്‍റെ ഗുരുവാണ് എന്നത്രേ. മനുഷ്യ രാശിയുടെ പാപം മറ്റൊന്നുമല്ല, സത്യദൈവത്തിൽ നിന്ന് അകന്നുപോകുക, രക്ഷകനായി യേശുക്രിസ്തുവിൽ വിശ്വസിക്കുകയോ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താൽ വന്ന ഈ യേശുവിൽ ഹൃദയപൂർവം വിശ്വസിക്കുകയോ ചെയ്യുന്നില്ല (യോഹന്നാൻ 16:9) എന്നതാണ്. തങ്ങളെ സൃഷ്ടിച്ച കർത്താവിൽ വിശ്വസിക്കാതിരിക്കുന്നതും യഥാർത്ഥ ഗുരുവിനെ തിരിച്ചറിയാതിരിക്കുന്നതും മനുഷ്യർക്ക് പാപമല്ലേ? തീർച്ചയായും അതെ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരുവൻ യേശുക്രിസ്തുവിനെ തന്‍റെ രക്ഷകനായി വിശ്വസിക്കാതിരിക്കു കയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താൽ അവൻ നമ്മുടെ പാപങ്ങളെ മായ്ച്ചുകളഞ്ഞു എന്ന് വിശ്വസിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുമ്പോൾ അത് ഒരു പാപമാണ്. ഒരുവൻ യേശുക്രിസ്തുവിൽ നിന്ന് അകന്നു പോകുന്നത് അവനെ നാശത്തിലേക്ക് നയിക്കുന്ന പാപമാണ്. മനുഷ്യരാശിയെ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്ന പാതയാണിത്. ദൈവത്തിൽ വിശ്വസിക്കാതെ ദൈവത്തിൽ നിന്ന് അകന്നു പോയവർ നഷ്ടപ്പെട്ടു പോയി, കാരണം അവർ സത്യവചനത്തിൽ വിശ്വസിക്കുന്നില്ല.

    ജനങ്ങളുടെ ഹൃദയത്തിലെ ശൂന്യതയും പാപവും

    മനുഷ്യരായ നമുക്ക് യഥാർത്ഥ സംതൃപ്തി നൽകാൻ യേശുവല്ലാതെ മറ്റാരുമില്ല. എന്നിരുന്നാലും, നമ്മുടെ രക്ഷകനായ യേശു ഈ ഭൂമിയിൽ വന്നപ്പോൾ നേടിയത് ആളുകൾ അംഗീകരിക്കാത്തതിനാൽ, ക്രിസ്തുവിന് അവരുടെ ഹൃദയങ്ങളിൽ പ്രവേശിച്ച് വസിക്കാൻ കഴിയില്ല, അതുകൊണ്ടാണ് അവരുടെ ഹൃദയങ്ങളിൽ ശൂന്യത മാത്രം തുടരുന്നത്.

    അവരുടെ ശൂന്യമായ ഹൃദയങ്ങൾ നിറയ്ക്കാൻ, സകല സത്യവും നിറഞ്ഞ യേശുവിന്‍റെ വചനം ആളുകൾ ഹൃദയത്തിൽ സ്വീകരിക്കണം. അതിനായി യേശു ഈ ഭൂമിയിൽ വന്നപ്പോൾ ചെയ്ത എല്ലാ കാര്യങ്ങളിലും നാം ഹൃദയം കൊണ്ട് വിശ്വസിക്കണം. നമ്മുടെ സകല പാപങ്ങളും ഏറ്റെടുക്കുന്നതിനാണ് യേശു സ്നാനം സ്വീകരിച്ചതെന്നും അവൻ തന്‍റെ രക്തം ചൊരിയുകയും കുരിശിൽ മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നും നാം നമ്മുടെ ഹൃദയത്തിൽ അംഗീകരിക്കണം. നിങ്ങൾ യഥാർത്ഥ ത്തിൽ നിങ്ങളുടെ ഹൃദയം കൊണ്ട് തിരിച്ചറിയുകയും യേശു നിങ്ങൾക്കായി ചെയ്ത കാര്യങ്ങൾ അംഗീകരിക്കു കയും ചെയ്താൽ, നിങ്ങളുടെ ഹൃദയത്തിലെ ശൂന്യത തീർച്ചയായും അപ്രത്യക്ഷമാകും.

    മനുഷ്യഹൃദയവും ഇരുട്ടിന്‍റെ സവിശേഷതയാണ്. ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു എന്ന് ബൈബിൾ പറയുമ്പോൾ, അതിനർത്ഥം എല്ലാവരുടെയും പാപങ്ങൾ അവന്‍റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു, അത് അവൻ തന്നെ തിരിച്ചറിയുന്നില്ല എന്നാണ്. മനുഷ്യർ തങ്ങളുടെ പാപങ്ങൾ തങ്ങളുടെ ജീവിതത്തിൽ മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്നർത്ഥം. എന്‍റെ സഹ വിശ്വാസികളേ, ഒരാൾ തന്‍റെ പാപങ്ങൾ മറച്ചുവെക്കു കയും തന്‍റെ പാപം തിരിച്ചറിയാൻ വിസമ്മതിക്കുകയും ചെയ്താൽ, അയാൾ ഇരുട്ടിൽ തടവിലായി തുടരും. ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുന്ന ഒരാളായി അവൻ വീണ്ടും ജനിക്കുകയുമില്ല. താൻ എത്രമാത്രം ദുർബ്ബലനും ദുഷ്ടനുമാണെന്ന് ഒരാൾ തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്യുന്നില്ലെങ്കിൽ, അവസാനം കരുണയുടെ ദൈവത്തെ തിരിച്ചറിയാൻ അവന് കഴിയില്ല, കൂടാതെ വചനത്തിലൂടെ രക്ഷയുടെ ദൈവത്തെ കണ്ടുമുട്ടുന്നതിൽ അവൻ പരാജയപ്പെടു കയും ചെയ്യും.

    ഒരാൾ ദൈവവചനം അംഗീകരിക്കുന്നില്ലെങ്കിൽ, അയാൾക്ക് ഒരിക്കലും തന്‍റെ യഥാർത്ഥ സ്വത്വം തിരിച്ചറിയാൻ കഴിയില്ല, ഒരാൾ തന്‍റെ യഥാർത്ഥ സ്വത്വം തിരിച്ചറിയുന്നില്ലെങ്കിൽ, അവൻ ദൈവത്തെ ഉപേക്ഷി ക്കുകയായിരിക്കും ചെയ്യുക. ആളുകൾക്ക് ദൈവത്തെ അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് അവർ തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്നത്. സദ്ഗുണമുള്ളവരായി സ്വയം സ്ഥാപിക്കാനും തങ്ങളെത്തന്നെ സംരക്ഷിക്കാനും അവർ ശ്രമിക്കുന്നു. ദൈവത്തിന്‍റെ സത്യവചനം ഒരുവൻ അംഗീകരിക്കാത്ത പ്പോൾ സംഭവിക്കുന്നത് ഇതാണ്.

    ഇത്, എന്‍റെ സഹവിശ്വാസികളേ, ഒരു പാപമാണ്. ദൈവത്തിൽ നിന്ന് അകന്നുപോയവരും അവന്‍റെ വചനത്തിൽ വിശ്വസിക്കാത്തവരുമായ എല്ലാവരും പാപികളാണ്. അവരുടെ ഹൃദയങ്ങൾ പാഴും ശൂന്യവുമാണെന്നും ആഴത്തിന്മീതെ അന്ധകാരം ഉണ്ടെന്നും ദൈവം തുടക്കം മുതൽ തന്നെ അത്തരം പാപികളോട് സംസാരിച്ചുകൊണ്ടിരുന്നു.

    ദൈവം നമ്മിൽ പ്രവർത്തിക്കുന്നത് അവന്‍റെ വചനത്തിലൂടെ മാത്രമാണ്

    ദൈവാത്മാവ് വെള്ളത്തിന് മീതെ പരിവർത്തിച്ചു കൊണ്ടിരുന്നതായി ബൈബിൾ പറയുന്നു. എന്തിലൂടെയാണ് ദൈവം പാപിയുടെ ലംഘനങ്ങൾ മോചിപ്പിക്കുന്നത്? ദൈവം തന്‍റെ വചനത്തിലൂടെയാണ് എല്ലാവരുടെയും സകല പാപങ്ങളും മോചിപ്പിക്കുന്നത്.

    ബൈബിളിൽ, ഈ വെള്ളം ദൈവത്തിന്‍റെ സത്യ വചനത്തെ സൂചിപ്പിക്കുന്നു. ഭൂമിഎന്നത് മനുഷ്യന്‍റെ ഹൃദയത്തെ സൂചിപ്പിക്കുന്നു. കടൽ ലോകത്തെ സൂചിപ്പിക്കുന്നു.

    ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നുഎന്ന് ഇവിടെ പറയുമ്പോൾ, അത് ദൈവത്തിന്‍റെ ആത്മാവ് എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് സൂചിപ്പിക്കുന്നു, പരിശുദ്ധാത്മാവ് അവന്‍റെ അരുളപ്പെട്ട വചനത്തിന്‍റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ആളുകൾ ദൈവവചനം മുറുകെ പിടിക്കുകയും ഈ വചനത്തിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ, ദൈവം തന്‍റെ വചനത്താൽ അവരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുകയും അവരുടെ ഹൃദയത്തിലെ എല്ലാ പാപങ്ങളും പൂർണ്ണമായും മായ്ച്ചുകളയുകയും എല്ലാവരെയും രക്ഷിക്കുകയും ചെയ്യും. ദൈവം തന്‍റെ വചനം കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചത് മാത്രമല്ല, ഓരോ പാപിയുടെയും സകല പാപങ്ങളും അവൻ മോചിപ്പിച്ചതും വചനം കൊണ്ടാണ്.

    അപ്പോൾ, ദൈവമായ പരിശുദ്ധാത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു എന്ന് ബൈബിൾ പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? ദൈവത്തിന്‍റെ വിശുദ്ധമായ ആത്മാവിന്-അതായത്, പരിശുദ്ധാത്മാവിന്- പാപികളുടെ ഹൃദയത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്നാണ് ഇതിനർത്ഥം. മനുഷ്യരുടെ ഹൃദയത്തിൽ വസിക്കാനും അവരോടൊപ്പം ആയിരിക്കാനും ദൈവം ആഗ്രഹിക്കുന്നുവെങ്കിലും, അവരുടെ ഹൃദയത്തിൽ പാപം ഉള്ളിടത്തോളം കാലം അവന് ഇത് ചെയ്യാൻ കഴിയില്ലെന്ന് ഈ ഭാഗം നമ്മോട് പറയുന്നു.

    പരിശുദ്ധാത്മാവായ ദൈവം എല്ലാവരുടെയും ഹൃദയത്തിൽ വരാൻ ആഗ്രഹിക്കുന്നു, എന്നാൽ പാപമോചനം ലഭിച്ചവരുടെ ഹൃദയത്തിൽ മാത്രമേ അവന് വരാൻ കഴിയൂ. അതുകൊണ്ടാണ് ഒരുവൻ യേശു പറഞ്ഞ വചനത്തിൽ വിശ്വസിക്കേണ്ടതും, വെള്ളത്താ ലും ആത്മാവിനാലും വന്ന പാപമോചനം അവന്‍റെ ഹൃദയത്തിൽ സ്വീകരിക്കേണ്ടതും. അപ്പോഴാണ് കർത്താവിന് നമ്മിലേക്ക് കടന്നുവരാൻ കഴിയുക.

    ആരാണ് പ്രപഞ്ചം സൃഷ്ടിച്ചത്? അത് യേശുവാണ്, ദൈവം തന്നെ. അടിസ്ഥാനപരമായി പറഞ്ഞാൽ, യേശു ദൈവം തന്നെയാണ്, നമ്മെ സൃഷ്ടിച്ചതും പ്രപഞ്ചത്തെ സൃഷ്ടിച്ചതും. നമ്മുടെ എല്ലാ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ ഈ ഭൂമിയിലേക്ക് വന്ന രക്ഷകനായ ദൈവമാണ് യേശു. എല്ലാ പ്രകൃതിയെയും സൃഷ്ടിച്ച ദൈവമാണ് യേശു. അപ്പോൾ ഈ യേശുവിനെ നമുക്ക് എങ്ങനെ കണ്ടുമുട്ടാൻ കഴിയും? ദൈവത്തിന്‍റെ സത്യവചനത്തിലൂടെയാണ് നമുക്ക് യേശുവിനെ കണ്ടുമുട്ടാൻ കഴിയുന്നത്. പാപമോചനത്തിന്‍റെ സത്യ സുവിശേഷ വചനത്തിൽ നാം വിശ്വസിക്കുമ്പോൾ, തീർച്ചയായും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്ക പ്പെടുവാനും നമുക്ക് ദൈവത്തെ കണ്ടുമുട്ടുവാനും കഴിയും. ദൈവം ആരാണെന്ന് അപ്പോൾ നമുക്ക് തിരിച്ചറിയാം; നമുക്ക് ദൈവവുമായി എങ്ങനെയുള്ള ബന്ധമാണുള്ളത്; ദൈവം പറയുന്ന പാപം എന്താണ്; ദൈവം പറയുന്ന രക്ഷ-അതായത് പാപമോചനം- എന്താണ്; ദൈവം നൽകിയ നിത്യജീവൻ എന്താണ്; ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങളും എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. യേശുവിൽ വിശ്വസിക്കുന്നതിലൂടെയാണ് നമുക്ക് ഹൃദയം കൊണ്ട് ദൈവത്തിൽ വിശ്വസിക്കാൻ കഴിയുക.

    ഈ യഥാർത്ഥ രക്ഷയുടെ വചനത്തിൽ വിശ്വസിക്കുന്നവരിൽ ദൈവം പ്രവർത്തിക്കുന്നു. ഈ വചനത്തിൽ വിശ്വസിക്കുന്നവരെയാണ് ദൈവം രക്ഷിക്കുന്നത്, അവരുടെ എല്ലാ പാപങ്ങളുടെയും മോചനം അവർക്ക് നൽകി. രക്ഷയുടെ ദൈവവചന ത്തിൽ വിശ്വസിക്കുന്നവർക്ക് കർത്താവ് പാപമോചനം നൽകിയിട്ടുണ്ട്. എങ്കിലും, ആരെങ്കിലും ദൈവത്തിന്‍റെ സത്യവചനം കേൾക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, അതിനാൽ അവന്‍റെ ഹൃദയത്തിന്‍റെ പാപങ്ങൾ നീങ്ങാതെ ഇരിക്കുകയാണെങ്കിൽ, ദൈവ ത്തിന് അവന്‍റെ ഹൃദയത്തിൽ വരാൻ കഴിയില്ല. അതുകൊണ്ടാണ് താൻ എല്ലാവർക്കും സൗജന്യമായി നൽകുന്ന പാപമോചനം നമ്മൾ ആദ്യം പ്രാപിക്കണമെന്ന് പറഞ്ഞു കൊണ്ട് ദൈവം നമുക്കു ചുറ്റും പരിവർത്തിച്ച് നടക്കുന്നത്. അതുകൊണ്ടാണ് ബൈബിൾ പറയുന്നത്, ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.

    അപ്പോൾ, മനുഷ്യവർഗത്തിന്‍റെ പാപം എന്താണ്? ഒന്നാമതായി, പാപത്തിന്‍റെ യഥാർത്ഥ മോചനം നൽകുന്ന ദൈവത്തിന്‍റെ രക്ഷയുടെ വചനം നിരസിക്കുക, ഹൃദയം കൊണ്ട് അതിൽ വിശ്വസിക്കാൻ വിസമ്മതിക്കുക. മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്‍റെ രക്ഷയുടെ സത്യത്തിൽ വിശ്വസിക്കാത്തത് ദൈവത്തിനെതിരെ വലിയ പാപം ചെയ്യുകയാണ്. പ്രത്യേകിച്ച് ഗുരുതരമായ ലംഘനം ചെയ്യുമ്പോൾ മാത്രമാണ് ആളുകൾ പലപ്പോഴും അത് പാപമായി കണക്കാക്കുന്നത്, എന്നാൽ അത് മാത്രമല്ല പാപം. വചനം തന്നെയായ യേശുക്രിസ്തുവിൽ വിശ്വസിക്കാതിരിക്കുന്നത് പാപമാണ്. യഥാർത്ഥവും ഏറ്റവും അടിസ്ഥാനപരവുമായ പാപം ദൈവവചനം അംഗീകരിക്കുന്നതിലും വിശ്വസിക്കുന്നതിലും പരാജയപ്പെടുക എന്നതാണ്.

    ഇതൊക്കെയാണെങ്കിലും, ആശയക്കുഴപ്പത്തിലായവർ ദൈവത്തെ പരിഗണിക്കാതെ സ്വയം ചിന്തിക്കുന്നു, അവർ ഒരു തെറ്റ് ചെയ്യുമ്പോൾ മാത്രമാണ് അവരുടെ പ്രവൃത്തികളുടെ ഈ അപര്യാപ്തത പാപമായി മാറുന്നത് എന്ന് വിശ്വസിക്കുന്നു. ഇതിനു വിപരീതമായി, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ, തന്‍റെ അസ്തിത്വത്തിലും തന്‍റെ വചനത്തിലും വിശ്വസിക്കാതിരിക്കുന്നതാണ് പാപം എന്ന് മനുഷ്യവർഗത്തോട് സംസാരിച്ചു, ഇതാണ് പാപത്തിന്‍റെ തുടക്കവും അതിന്‍റെ ഉത്ഭവവും അതിന്‍റെ സത്തയും എന്ന് വ്യക്തമാക്കി.

    അപ്പോൾ, ദൈവത്തിലും അവന്‍റെ വചനത്തിലും വിശ്വസിക്കാതെ മനുഷ്യർ എങ്ങനെയുള്ള പാപികൾ ആയിത്തീർന്നു? ദൈവം ആദാമിനോടും ഹവ്വായോടും പറഞ്ഞു: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെ ക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും (ഉൽപത്തി 2:16-17). ആദാം ദൈവത്തിൽ വിശ്വസിച്ചിരുന്നെങ്കിലും, അവൻ പറഞ്ഞ വചനം മുഴുവനായും വിശ്വസിച്ചില്ല, അങ്ങനെ അവൻ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം തിന്നു. പാപം തുടങ്ങിയത് ഇവിടെ നിന്നാണ്.

    ആദാമും ഹവ്വായും ദൈവവചനത്തിൽ വിശ്വസിക്കാ ത്തതിനാൽ, ഇതിന്‍റെ അനന്തരഫലങ്ങൾ എന്തായിരുന്നു? സാത്താന്‍റെ പ്രലോഭനത്താൽ വഞ്ചിക്കപ്പെട്ട മനുഷ്യർ, പാപികളായിത്തീർന്നു, ദൈവത്തെ ഉപേക്ഷിച്ചു, അവന്‍റെ മുമ്പാകെ പാപം ചെയ്തു, അവന്‍റെ വചനം നിരസിച്ചു, അതിലും മോശമായി പിശാചിന്‍റെ പക്ഷം ചേരുന്നു. ദൈവവചനത്തിൽ വിശ്വസിക്കാത്തതിനാൽ, മനുഷ്യർ ശപിക്കപ്പെട്ട പാപികളായി സ്വയം കണ്ടെത്തി. ദൈവവചനത്തെ അവിശ്വസിച്ചുകൊണ്ട് ദൈവത്തിൽ നിന്ന് അകന്നു പോയവരെല്ലാം ദൈവമുമ്പാകെ പാപികളായിത്തീർന്നിരിക്കുന്നു. മനുഷ്യവർഗ്ഗം ശപിക്കപ്പെട്ടു, ദൈവത്താൽ ശിക്ഷിക്കപ്പെടാൻ വിധിക്കപ്പെട്ടു.

    ഒരു പാപി ദൈവത്തിന്‍റെ ശാപത്തിൽ നിന്ന് രക്ഷിക്കപ്പെടണമെങ്കിൽ, അവൻ ദൈവത്തിന്‍റെ നീതിയായി മാറിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ വിശ്വസിക്കണം. മനുഷ്യവർഗം ഈ സത്യവചനത്തിൽ വിശ്വസിക്കുമ്പോൾ മാത്രമേ അവന് ദൈവത്തിലേക്ക് മടങ്ങാൻ കഴിയൂ. മനുഷ്യരായ നാമെല്ലാവരും സത്യ ദൈവവചനത്തിലേക്ക് മടങ്ങുകയും അത് സ്വീകരിക്കുകയും അതിൽ വിശ്വസിക്കു കയും വേണം. ഒരു പാപി ദൈവത്തിലേക്ക് മടങ്ങിവരണമെങ്കിൽ, അവൻ തന്‍റെ അവിശ്വാസത്തിൽ നിന്നും, ദൈവത്തിന്‍റെ സത്യവചനത്തിൽ വിശ്വസിക്കാനുള്ള വിസമ്മതത്തിൽ നിന്നും തിരിഞ്ഞുവരണം.

    ഉല്പത്തി പുസ്തകത്തിൽ നിന്ന്, ദൈവം പറഞ്ഞ പാപം എന്താണെന്നും ദൈവം പാപികളിലേക്ക് എങ്ങനെ വരുന്നുവെന്നും അവന്‍റെ രക്ഷാപ്രവൃത്തിയും അനുഗ്രഹ ങ്ങളും എങ്ങനെ തയ്യാറാക്കപ്പെട്ടുവെന്നും നമുക്ക് എല്ലാവർക്കും കണ്ടെത്താനാകും. മനുഷ്യരായ നാം പാപത്തിൽ അകപ്പെട്ടപ്പോൾ, ദൈവം തന്നെയായ നമ്മുടെ കർത്താവായ യേശു, പാപികളുടെ രക്ഷകനായി നമ്മുടെ അടുക്കൽ വന്നു, സകല പാപികളുടെയും എല്ലാ പാപങ്ങളും മോചിപ്പിച്ചു. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് അവന്‍റെ വചനത്താലാണ്. അതുപോലെ, നമ്മുടെ പാപങ്ങളുടെ മോചനവും സ്വർഗ്ഗരാജ്യവും ദൈവം നമുക്ക് നൽകിയത് അവന്‍റെ വചനത്തിലൂടെ യാണ്.

    ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ, അവൻ തന്‍റെ വചനത്താൽ അവയെ സൃഷ്ടിച്ചു

    ദൈവം ആകാശത്തിൻ കീഴിൽ ഭൂമിയിലുമുള്ളതെല്ലാം സൃഷ്ടിച്ചപ്പോൾ അവൻ തന്‍റെ വചനത്താൽ കൽപ്പിച്ചു. അവൻ പറഞ്ഞു: വെളിച്ചം ഉണ്ടാകട്ടെ; വെളളത്തിന്‍റെ നടുവിൽ ഒരു വിതാനം ഉണ്ടാകട്ടെ, അത് വെള്ളത്തെ വെള്ളത്തിൽ നിന്ന് വേർപെടുത്തട്ടെ; ഭൂമി പുല്ലും, വിത്ത് തരുന്ന സസ്യവും, അതിന്‍റെ വിത്തുള്ള ഫലം തരുന്ന ഫലവൃക്ഷവും പുറപ്പെടുവി ക്കട്ടെ; ജലത്തിൽ ജീവജാലങ്ങളുടെ സമൃദ്ധി ഉണ്ടാകട്ടെ, പക്ഷികൾ ഭൂമിയുടെ മുകളിൽ ആകാശവിതാനത്തിലൂടെ പറക്കട്ടെ; കൂടാതെ, ഭൂമി അതതിന്‍റെ തരം അനുസരിച്ച് ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ.

    ദൈവം തന്‍റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വചനത്താൽ സകലവും സൃഷ്ടിച്ചു. പ്രപഞ്ചം മുഴുവനും അതിലുള്ളതെല്ലാം കർത്താവിന്‍റെ വചനത്താൽ ഉണ്ടായ തു പോലെ, കർത്താവിന്‍റെ വചനത്താൽ മനുഷ്യരാശിയുടെ പാപമോചനം നമ്മിലേക്ക് വന്നിരിക്കുന്നു. ദൈവത്തിന്‍റെ യഥാർത്ഥ രക്ഷയുടെ വചനത്തിൽ വിശ്വസിക്കാതെ പാപത്തിൽ അകപ്പെട്ട നമ്മെ രക്ഷിക്കാൻ, നമ്മുടെ കർത്താവ് ദൈവത്തിന്‍റെ നീതിയുടെ വചനത്താൽ ഒരിക്കൽ കൂടി നമ്മെ തേടി വരുന്നു. നമ്മുടെ ദൈവം നമ്മിലേക്ക് വരുന്നത് നമ്മുടെ സ്വപ്നങ്ങളിലൂടെയോ ദർശനങ്ങളിലൂടെയോ അല്ല, മറിച്ച് നീതിയുടെ വചനത്തിലൂടെയാണ് അവൻ നമ്മിലേക്ക് വരുന്നത് എന്ന് നാം തിരിച്ചറിയണം. ഏതെങ്കിലും തരത്തിലുള്ള നിഗൂഢമായ അനുഭവങ്ങളിലൂടെയല്ല കർത്താവ് നമ്മെ കണ്ടുമുട്ടുന്നത്.

    ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി (ഉല്പത്തി 1:1-3) എന്ന് എഴുതപ്പെട്ടിരിക്കുന്നു.

    ദൈവം വചനത്താൽ ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചതുപോലെ, നാം പാപത്തിൽ അകപ്പെട്ടപ്പോൾ ദൈവം അവന്‍റെ നീതിയുടെ വചനത്താൽ പാപികളുടെ അടുക്കൽ വന്നിരിക്കുന്നു എന്നാണ് ഈ ഭാഗത്തിന്‍റെ അർത്ഥം. കർത്താവ് പാപികളെ അവരുടെ അകൃത്യങ്ങളിൽ നിന്ന് രക്ഷിക്കുകയും ദൈവം പറഞ്ഞതു പോലെ അവരുടെ പാപമോചനം പൂർത്തിയാക്കുകയും ചെയ്തു എന്നാണ് ഇതിനർത്ഥം.

    പാപത്തിൽ അകപ്പെട്ട സകല മനുഷ്യരെയും രക്ഷിക്കാൻ, കർത്താവിന്‍റെ സത്യവചനവുമായി യേശു അവരെ തേടി വന്നു. ആദാമും ഹവ്വായും പാപത്തിൽ അകപ്പെട്ടപ്പോൾ മറ്റെല്ലാവരും പാപികളായി. ഇങ്ങനെയുള്ളവരെ തേടി നമ്മുടെ കർത്താവ് എങ്ങനെയാണ് വന്നത്? അവൻ സത്യത്തിന്‍റെയും കൃപയുടെയും വചനത്താൽ വന്നു. നമുക്ക് ഇവിടെ യെശയ്യാവ് 55:1-3 ലേക്ക് തിരിയാം:

    അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരു മായുള്ളോരേ വെള്ളത്തിന് വരുവിൻ‍: വന്നു വാങ്ങി തിന്നുവിൻ‍; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാത്തതിന് ദ്രവ്യവും തൃപ്തിവരുത്താ ത്തതിന് നിങ്ങളുടെ പ്രയത്ന ഫലവും ചെലവിടുന്നതെന്തിന്? എന്‍റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ. നിങ്ങൾ ചെവി ചായിച്ച് എന്‍റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന് കേട്ടുകൊൾവിൻ‍; ദാവീദിന്‍റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.

    എല്ലാവരുടെയും ചിന്തകൾ ആശയക്കുഴപ്പത്തിൽ കുടുങ്ങി, ആഴത്തിന്മീതെ ഇരുട്ട് നിറഞ്ഞ ഹൃദയം ശൂന്യമായപ്പോൾ, ദൈവത്തെയും അവന്‍റെ വചനത്തെയും വിട്ടുപോയ എല്ലാ പാപികൾക്കും രക്ഷയുടെ യഥാർത്ഥ വചനത്താൽ നമ്മുടെ കർത്താവ് വന്നു. "നിങ്ങൾ ചെവി ചായിച്ച് എന്‍റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന് കേട്ടുകൊൾവിൻ‍; ദാവീദിന്‍റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും" എന്ന് എഴുതിയിരിക്കുന്നതുപോലെ, അവന്‍റെ നീതിയുടെ വചനത്താലാണ് ദൈവം വീണ്ടും നമ്മുടെ അടുക്കൽ വന്നത്.

    നിങ്ങൾ ദൈവവചനത്തിലേക്ക് മടങ്ങണം

    എനിക്കും നിങ്ങൾക്കും ഉള്ള ബൈബിൾ അല്ലാതെ മറ്റൊന്നുമല്ല, ദൈവവചനം. ബൈബിൾ തന്നെയാണ് ദൈവവചനം. നാം ദൈവവചനം അറിയുകയും വിശ്വാസത്താൽ അത് സ്വീകരിക്കുകയും വേണം. ദൈവത്തിന്‍റെ മൂന്ന് വ്യക്തികളിൽ - പിതാവ്, പുത്രൻ, ആത്മാവ് - പുത്രൻ ദൈവത്തിന്‍റെ വചനമാണ്. നാം ഇപ്പോൾ വായിക്കുന്ന ഈ വചനം തന്നെ ദൈവമാണ് (യോഹന്നാൻ 1:1).

    ഇത് സത്യമായതിനാൽ, കർത്താവിൽ വിശ്വസിക്കുന്നവർ തിരുവെഴുത്തുകളുടെ ലിഖിത വചനം വായിക്കുമ്പോൾ, അത് ദൈവവചനമാണെന്ന് വിശ്വസിച്ചുകൊണ്ട് അവർ അങ്ങനെ ചെയ്യുന്നു. നേരെമറിച്ച്, കർത്താവിൽ വിശ്വസിക്കാത്ത പാപികൾ ബൈബിൾ ദൈവവചനമാണെന്ന് വിശ്വസിക്കുന്നില്ല, വചനം ദൈവം തന്നെയാണെന്ന് അവർ വിശ്വസിക്കുന്നില്ല.

    ദൈവം ആത്മാവാണ്, എന്നാൽ അവൻ ലോഗോസ് കൂടിയാണ്-അതായത്, വചനം തന്നെ. ബൈബിളിലെ സത്യ വചനം ദൈവവചനമാണ്. വചനം ദൈവം തന്നെയാണ്. കർത്താവായ യേശു രക്ഷയുടെ വചനത്താൽ പാപികളുടെ ഹൃദയത്തിൽ വന്നു, കാരണം അവൻ വചനത്തിന്‍റെ ദൈവമാണ്. തന്‍റെ വചനത്താൽ പാപികളുടെ അടുക്കൽ വന്ന് ദൈവം പറഞ്ഞു:

    "യഹോവയെ കണ്ടെത്താകുന്ന

    സമയത്ത് അവനെ അന്വേഷിപ്പിൻ‍;

    അവൻ അടുത്തിരിക്കുമ്പോൾ

    അവനെ വിളിച്ചപേക്ഷിപ്പിൻ.

    ദുഷ്ടൻ തന്‍റെ വഴിയെയും

    നീതികെട്ടവൻ തന്‍റെ വിചാരങ്ങളെയും

    ഉപേക്ഷിച്ചു യഹോവയിങ്കലേക്കു

    തിരിയട്ടെ; അവൻ അവനോടു

    കരുണകാണിക്കും; നമ്മുടെ

    ദൈവത്തിങ്കലേക്ക് തിരിയട്ടെ;

    അവൻ ധാരാളം ക്ഷമിക്കും " (യെശയ്യാവ് 55:6-7).

    ദൈവം നമ്മോട് സംസാരിച്ച വചനം ഇല്ലായിരുന്നു വെങ്കിൽ, നമ്മുടെ രക്ഷകനായി കർത്താവിൽ എങ്ങനെ നമുക്ക് വിശ്വസിക്കാൻ കഴിയും? വേറെ എങ്ങനെ നമുക്ക് കർത്താവിനെ കാണാനാകും? കർത്താവ് നമ്മുടെ പേരുകൾ വിളിച്ച്, തന്‍റെ സകല മഹത്വത്തിലും നമ്മുടെ ദർശനത്തിൽ പ്രത്യക്ഷപ്പെടുകയും, ഞാൻ നിങ്ങളുടെ എല്ലാ പാപങ്ങളും നീക്കിക്കളയുന്നുഎന്ന് നമ്മളോട് പറയുകയും ചെയ്താൽ, നാമെല്ലാവരും ബോധംകെട്ട് മരിക്കും. നമ്മെപ്പോലെ ദൈവത്തിന് ശരീരമില്ല. അവൻ നമ്മുടെ അടുത്ത് വന്ന് സത്യത്തിന്‍റെ വചനമായി നമ്മോട് സംസാരിച്ചു. അവൻ നമ്മോടു പറഞ്ഞു, യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷി പ്പിൻ‍; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷി പ്പിൻ. ദുഷ്ടൻ തന്‍റെ വഴിയെയും നീതികെട്ടവൻ തന്‍റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്ക് തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും

    ദൈവം തന്‍റെ വചനത്തിലൂടെ നമ്മുടെ അടുത്താണ്. കർത്താവ് രക്ഷിക്കപ്പെട്ടവരുടെ ഹൃദയത്തിൽ ആയിരിക്കുമ്പോൾ, അവിശ്വാസികൾക്ക്, അവൻ ദൈവവചനം പോലെ അവർക്ക് വളരെ അടുത്താണ്. കർത്താവ് എപ്പോഴും പാപികളുടെ സമീപത്താണ്, അവരോടൊപ്പം വചനമായി. പാപികൾ ജീവിച്ചിരിക്കുമ്പോൾ ദൈവത്തെ വിളിച്ചാൽ, അവർ അവനെ ശരിക്കും അന്വേഷിക്കുകയാണെങ്കിൽ, ദൈവം തീർച്ചയായും അവന്‍റെ വചനത്തിലൂടെ അവരെ കണ്ടുമുട്ടും.

    ദൈവത്തെ കണ്ടെത്തുന്നതിന്, ദുഷ്ടന്മാർ ആദ്യം അവരുടെ വഴിയും നീതികെട്ടവർ അവരുടെ ചിന്തകളും ഉപേക്ഷിക്കണം. ഇവിടെ ദുഷ്ടൻ എന്ന പദം ദൈവത്തിന്‍റെ നീതിയുടെ വചനം അംഗീകരിക്കാത്തവരെ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ നീതിയെ തിരിച്ചറിയാത്ത വഴിയിൽ നിന്ന് ദുഷ്ടന്മാർ പിന്തിരിയണം. ദൈവമുമ്പാകെ അനീതിയുള്ളവർ ദൈവത്തിന്‍റെ സത്യവചനം അംഗീകരിക്കാത്തവരും പാപം ചെയ്യുന്നവരുമാണ്, ദുഷ്ടന്മാരോടൊപ്പം അവരും തങ്ങളുടെ അവിശ്വാസ ചിന്തകൾ ഉപേക്ഷിച്ച് സത്യത്തിന്‍റെ ദൈവത്തിലേക്ക് മടങ്ങണം. ദുഷ്ടന്മാരും നീതികെട്ടവരും ഒരുപോലെ പാപികളാണ്, അത്തരം പാപികൾക്ക് ദൈവത്തിലേക്ക് മടങ്ങിവരണമെങ്കിൽ, അവർ ഏത് തരത്തിലുള്ള പാപത്തിൽ വീണുപോയാലും ദൈവത്തിന്‍റെ നീതിയിൽ വിശ്വസിച്ച് സുവിശേഷത്തിലേക്ക് വരണം.

    അങ്ങനെ ചെയ്യുന്നതിന്, ദൈവത്തിന്‍റെ നീതിയുടെ വചനം തിരിച്ചറിയുന്നതിൽ തങ്ങൾ എത്ര നികൃഷ്ടമായി പരാജയപ്പെട്ടുവെന്ന് അവർ ആദ്യം തിരിച്ചറിയണം. എല്ലാ പാപികളും തങ്ങളിലുള്ള ദുഷ്ടത സമ്മതിക്കുകയും പരാജയം തിരിച്ചറിയുകയും ദൈവത്തിന്‍റെ അസ്തിത്വം അംഗീകരിക്കുകയും ദൈവം തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് സമ്മതിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അവർക്ക് ദൈവത്തെ കാണാനും അവനിൽ വിശ്വസിക്കാനും കഴിയുന്നത്. ഓരോ പാപിക്കും, ദൈവം സംസാരിക്കുന്ന സത്യവചനം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്താൽ മാത്രം ദൈവത്തിലേക്ക് മടങ്ങാൻ കഴിയും.

    ഹൃദയം കൊണ്ട് ദൈവവചനത്തിൽ വിശ്വസിച്ച് അത് അംഗീകരിക്കുമ്പോഴാണ് നമുക്ക് ദൈവത്തിലേക്ക് മടങ്ങാൻ കഴിയുക. നിങ്ങൾക്ക് ഇത് മനസ്സിലായോ? ദൈവത്തെ ഉപേക്ഷിച്ച മനുഷ്യരാശിക്ക് അവനിലേക്ക് മടങ്ങിവരാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. ദൈവത്തിന്‍റെ പരമാധികാരം അംഗീകരിക്കുകയും അവന്‍റെ അരുളപ്പെട്ട വചനം അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ഒരു പാപിയെ പുനഃസ്ഥാപിക്കാനും അവന് ദൈവത്തിലേക്ക് മടങ്ങാനും കഴിയൂ.

    ദൈവത്തിലേക്ക് മടങ്ങാൻ, ആദ്യം നിങ്ങളുടെ സ്വന്തം ചിന്തകൾ മാറ്റിവെക്കുക

    കർത്താവിന്‍റെ നാമം വിളിച്ച്, കർത്താവേ! എന്ന് വിളിച്ചുകൊണ്ട് ഒരാൾക്ക് ദൈവത്തിലേക്ക് മടങ്ങാൻ കഴിയില്ല. കർത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും (റോമർ 10:13) എന്ന റോമാ ലേഖനത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ചില പാസ്റ്റർമാർ അത്തരമൊരു അവകാശവാദം ഉന്നയിക്കുന്നു. എന്നിരുന്നാലും, ദൈവമേ, ഞാൻ വിശ്വസിക്കുന്നുഎന്ന് പറഞ്ഞുകൊണ്ട് ഒരാൾക്ക് ദൈവത്തിലേക്ക് മടങ്ങാൻ കഴിയുമെന്നതല്ല ഇവിടെ പറയുന്നത്. ഇതെല്ലാം സ്വന്തം ചിന്തയല്ലാതെ മറ്റൊന്നുമല്ല. എല്ലാവർക്കും, ദൈവവചനം തിരിച്ചറിയുമ്പോൾ മാത്രമേ അവനിലേക്ക് മടങ്ങാനും അവനെ കാണാനും കഴിയൂ. ദുഷ്ടന്മാർക്ക് അവരുടെ ചിന്തകൾ ഉപേക്ഷിക്കുമ്പോൾ മാത്രമേ ദൈവത്തിലേക്ക് മടങ്ങാൻ കഴിയൂ.

    നാം രക്ഷിക്കപ്പെട്ട നീതിമാന്മാരും, രക്ഷിക്കപ്പെടാത്ത പാപികളും ഒരുപോലെ, ദൈവമുമ്പാകെ എത്രയോ തെറ്റുകൾ ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ദൈവം തന്‍റെ നീതിയാൽ ഈ അകൃത്യങ്ങളെല്ലാം നീക്കി. നമ്മുടെ തെറ്റായ ചിന്തകൾ, തെറ്റിദ്ധാരണകൾ, ബലഹീനതകൾ എന്നിവയിൽ നിന്ന് നാം ചെയ്യുന്ന എല്ലാ പാപങ്ങളും അവൻ സ്വയം ഏറ്റെടുത്തു. ആളുകൾ ചെയ്യുന്ന ഈ പാപങ്ങളെല്ലാം അവരുടെ ബലഹീനതകളിൽ നിന്നും അജ്ഞതയിൽ നിന്നും നമ്മുടെ കർത്താവ് നീക്കം ചെയ്തു. ദൈവമുമ്പാകെ മനുഷ്യരായ നമ്മൾ എത്രമാത്രം അജ്ഞരാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നമ്മൾ എത്ര തവണ തെറ്റായി ചിന്തിച്ചു, തെറ്റിദ്ധരിച്ചു, തെറ്റിദ്ധരിക്കപ്പെട്ടു, നേരെ കാണുന്നതിൽ പരാജയപ്പെട്ടു, എല്ലാം നമുക്ക് ഒരു ധാരണയും ഇല്ലാത്തതിനാൽ അല്ലേ? അതുകൊണ്ടാണ് നാം ഈ ലോകത്ത് പാപം ചെയ്യുന്നതിൽ ചെന്നവസാനിക്കുന്നത്. ഇതൊക്കെയാണെങ്കിലും, യേശു ഈ പാപങ്ങളെല്ലാം നീക്കിയില്ലേ? തീർച്ചയായും, യേശു നമ്മുടെ എല്ലാ പാപങ്ങളും ചുമലിലേറ്റി, അവയെല്ലാം എടുത്തുകളഞ്ഞു. യേശു നമ്മുടെ രക്ഷകനാണ്.

    "ദുഷ്ടൻ തന്‍റെ വഴിയെയും

    നീതികെട്ടവൻ തന്‍റെ വിചാരങ്ങളെയും

    ഉപേക്ഷിച്ചു യഹോവയിങ്കലേക്കു

    തിരിയട്ടെ; അവൻ അവനോടു

    കരുണകാണിക്കും; നമ്മുടെ

    ദൈവത്തിങ്കലേക്ക് തിരിയട്ടെ;

    അവൻ ധാരാളം ക്ഷമിക്കും" എന്ന് യെശയ്യാവിൽ നിന്നെടുത്ത വേദഭാഗത്തിൽ പറയുന്നു.

    സ്വന്തം ചിന്തകൾ ഉപേക്ഷിച്ച് യഹോവയിലേക്ക് മടങ്ങാനാണ് ദൈവം നമ്മോട് പറയുന്നത്. എന്‍റെ സഹവിശ്വാസികളേ, ദൈവമുമ്പാകെ നമ്മുടെ ചിന്തകൾ എത്ര ചീത്തയാണെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നമ്മുടെ ചിന്തകൾ തന്നെ ദുഷ്ടതയാണ്.

    തീർച്ചയായും, നമ്മുടെ കർത്താവ് ഈ തെറ്റായ ചിന്തകളെല്ലാം എടുത്തുകളഞ്ഞു, പക്ഷേ ഇപ്പോഴും ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കുന്ന ധാരാളം തത്ത്വചിന്തകരും ശാസ്ത്രജ്ഞരും ഉണ്ട്. ചിന്തകളാൽ ഹൃദയം കഠിനമാക്കിയവരാണവർ. അവർ പറയുന്നു: ദൈവം എവിടെ? യേശു എങ്ങനെ ദൈവമാകും, ദൈവം എങ്ങനെ വചനത്തിന്‍റെ ദൈവമാകും? അവന് എങ്ങനെയാണ് മുഴുവൻ പ്രപഞ്ചത്തെയും മനുഷ്യരെയും സൃഷ്ടിക്കാൻ കഴിയുക? പരിണാമത്തിലൂടെയാണ് എല്ലാം ഉണ്ടായത്. ഈ ലോകത്തിലെ അനേകം പേർ ഇങ്ങനെയാണ് ചിന്തിക്കുന്നത്.

    എന്നാൽ, ദുഷ്ടന്മാരോട് അവരുടെ ചിന്തകൾ ഉപേക്ഷിച്ച് യഹോവയിലേക്ക് മടങ്ങാൻ ദൈവം പറയുന്നു. പാപികൾ അവരുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതിന്, അവർ ആദ്യം തങ്ങളുടെ ദുഷിച്ച ചിന്തകൾ ഉപേക്ഷിച്ച് ദൈവത്തിന്‍റെ നീതിയിൽ വിശ്വസിക്കണമെന്ന് ദൈവം പറയുന്നു. നമ്മുടെ ചിന്തകൾ എത്ര ചീത്തയാണെന്ന് നാം തിരിച്ചറിയണം. ദൈവത്തിന്‍റെ മുമ്പാകെ, ദൈവവചനത്തിൽ വിശ്വസിക്കാത്ത തിന്‍റെ അഹങ്കാരം ഒരു വലിയ പാപമാണെന്ന് നാം തിരിച്ചറിയണം.

    എന്നാൽ, നമ്മുടെ കർത്താവ് സ്നാനമേറ്റു കൊണ്ട് മനുഷ്യരാശിയുടെ എല്ലാ പാപങ്ങളും ഏറ്റെടുത്തു, ബലഹീനതകളാൽ ചെയ്ത പാപങ്ങൾ മുതൽ നമ്മുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ദുഷ്ടത വരെ. അതുകൊണ്ടാണ് നമുക്ക് വിശ്വാസത്താൽ യഹോവയാം ദൈവത്തിലേക്ക് മടങ്ങാൻ കഴിയുന്നത്. ദുഷ്ടന്മാർ അവരുടെ ചിന്തകൾ ഉപേക്ഷിച്ച് എന്നിലേക്ക് മടങ്ങട്ടെഎന്ന് ദൈവം പറയുന്നു. ദൈവമുമ്പാകെ നമ്മുടെ ചിന്തകൾ കുറ്റമുള്ളതോ കുറ്റമറ്റതോ? നിങ്ങളുടെ ചിന്തകൾ നേരുള്ളതാണോ അതോ അധാർമികമാണോ? ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസവും ഈ വിശ്വാസത്തിൽ നിന്ന് ഉടലെടുക്കുന്ന ചിന്തകളും അല്ലാതെ വചനം കൂടാതെ നമുക്കുള്ള എല്ലാ ചിന്തകളും തിന്മയാണെന്ന് നാം തിരിച്ചറിയണം. മനുഷ്യനിർമിത ചിന്തകൾ അടിസ്ഥാനപരമായി തെറ്റാണ്. നമ്മുടെ സ്വന്തം ചിന്തകൾക്കും ദൈവവചനത്തിനും ഇടയിൽ, ഏതാണ് ശരി? തീർച്ചയായും ദൈവവചനമാണ് ശരി.

    ജർമ്മൻ അസ്തിത്വവാദ തത്ത്വചിന്തകനായ ഫ്രെഡറിക് നീച്ച (1844-1900) ദൈവം മരിച്ചുവെന്ന് സ്വയം നിഗമനത്തിൽ എത്തി. ദൈവം മരിച്ചതുകൊണ്ടാണ് ദുഷ്ടന്മാർ ഈ ലോകത്ത് ഇത്രയധികം തിന്മ ചെയ്തിട്ടും ശക്തരായത്! അതുകൊണ്ട് ദൈവം മരിച്ചു!എന്ന് അവൻ ചിന്തിച്ചു, നീച്ച ഒരു യാത്രയിലായിരിക്കെ, കപ്പൽ തകർന്ന് ഒരു ലൈഫ് ബോട്ടിൽ കയറി. എന്നാൽ തിരമാലകൾ വളരെ ഉയർന്നതിനാൽ അവൻ മുങ്ങാൻ പോകുകയായിരുന്നു, ദൈവമേ, ദയവായി എന്നെ രക്ഷിക്കൂ!എന്ന് യാചിച്ചുകൊണ്ട് അവൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്ന് പറയപ്പെടുന്നു. ദൈവം മരിച്ചെന്ന് പ്രഖ്യാപിച്ച നീച്ച തന്നെ രക്ഷിക്കാൻ ദൈവത്തോട് അപേക്ഷിച്ചു.

    അങ്ങനെ ദൈവം അവനെ രക്ഷിച്ചു, അവൻ വീണ്ടും കരയിലേക്ക് കാലെടുത്തുവച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, നീച്ച ഒരു പ്രഭാഷണം നടത്തിയപ്പോൾ, ദൈവമില്ല. ദൈവം മരിച്ചുഎന്ന് ഒരിക്കൽ കൂടി അദ്ദേഹം അവകാശപ്പെട്ടു. പ്രഭാഷണവേദിയിൽ, നീച്ചയുമായി കപ്പൽഛേദത്തിൽ അകപ്പെട്ട ചില യാത്രക്കാർ ഉണ്ടായിരുന്നു, അവർ പറയുന്നത് കേട്ടു, ആ നീച്ച ഒരു വിചിത്രനായ വ്യക്തിയാണ്. കടലിലായിരിക്കുമ്പോൾ ദൈവം ജീവിക്കുന്നു എന്ന് പറഞ്ഞയാൾ, ഇപ്പോൾ കരയിലായതിനാൽ ദൈവം മരിച്ചുവെന്ന് പറയുന്നു. അതിനാൽ അവന്‍റെ ആശയങ്ങൾ തെറ്റായിരിക്കണം.

    എല്ലാ മനുഷ്യരും ഇങ്ങനെയാണ് ചിന്തിക്കുന്നത്. വല്ലാത്ത അടിയന്തിര സാഹചര്യം നേരിടുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കുന്നു, എന്നാൽ അവർ സുഖമായിക്കഴിഞ്ഞാൽ, ദൈവം മരിച്ചുവെന്ന് അവർ പറയുന്നു. എന്തുകൊണ്ടാണ് അവർ ഇത് ചെയ്യുന്നത്? ഇത്തരക്കാർ ദൈവത്തിന് കീഴടങ്ങാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ദൈവത്തിൽ വിശ്വസിക്കാത്തതിന്‍റെ പാപം ഇതല്ലാതെ മറ്റൊന്നുമല്ല. ദൈവത്തെ ഉപേക്ഷിച്ചുപോയ പാപികളിൽ ഏറ്റവും ദുഷ്ടന്മാരാണ് ഇത്തരക്കാർ.

    ദൈവത്തിന്‍റെ സത്യവചനം മനുഷ്യരാശിയുടെ ചിന്തകളിൽ നിന്ന് വ്യത്യസ്തമാണ്

    നിങ്ങളുടെ ആത്മാക്കൾ പാപത്തിൽ നിന്ന് രക്ഷിക്കപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സ്വന്തം മാനുഷിക ചിന്തകൾ ഉപേക്ഷിക്കുക. ദൈവവചനത്താൽ വന്ന യേശുക്രിസ്തുവിന്‍റെ സ്നാനത്തെ ക്കുറിച്ചും കുരിശിനെക്കുറിച്ചും ചിന്തിക്കുക. നമ്മുടെ തെറ്റായ ചിന്തകൾ യേശുവിന്‍റെ വചനം നിരസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. കർത്താവ് അരുളിച്ചെയ്യുന്നു: അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. (മത്തായി 11:28).

    കർത്താവ് തന്‍റെ സ്നാനത്തിലൂടെ നമ്മുടെ എല്ലാ പാപങ്ങളും സ്വയം ഏറ്റെടുത്തു. അതിനാൽ, പാപികൾ ദൈവത്തെ കണ്ടുമുട്ടണമെങ്കിൽ, അവർ സ്വന്തം ചിന്തകൾ ഉപേക്ഷിച്ച് യേശുക്രിസ്തുവിലേക്ക് മടങ്ങണം. അപ്പോൾ ദൈവം അവരോട് കരുണ കാണിക്കും എന്ന് ബൈബിൾ പറയുന്നു. പാപികളോടുള്ള അനുകമ്പയാൽ, 2,000 വർഷങ്ങൾക്ക് മുമ്പ് യോഹന്നാൻ നൽകിയ സ്നാനത്തിലൂടെ യേശു അവരുടെ എല്ലാ ലംഘനങ്ങളും സ്വന്തം ശരീരത്തിൽ ഏറ്റെടുത്തു.

    "എന്‍റെ വിചാരങ്ങൾ നിങ്ങളുടെ

    വിചാരങ്ങൾ അല്ല;

    നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല

    എന്നു യഹോവ അരുളിച്ചെയ്യുന്നു.

    ആകാശം ഭൂമിക്കുമീതെ

    ഉയർ‍ന്നിരിക്കുന്നതുപോലെ

    എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും

    എന്‍റെ വിചാരങ്ങൾ നിങ്ങളുടെ

    വിചാരങ്ങളിലും ഉയർ‍ന്നിരിക്കുന്നു." (യെശയ്യാ 55:8-9)

    എന്ന് എഴുതിയിരിക്കുന്നു.

    ദൈവത്തിന്‍റെ നീതിയുള്ള ചിന്തകളും നമ്മുടെ മനുഷ്യ ചിന്തകളും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. അവ തികച്ചും വ്യത്യസ്തമായ തലത്തിലാണ്. നമ്മുടെ സ്വന്തം ചിന്തകളിൽ, മനുഷ്യരായ നമ്മൾ പരാതിപ്പെടുന്നു, ദൈവം എന്തിനാണ് എന്നെ ഈ ലോകത്ത് ഇങ്ങനെ കഷ്ടപ്പെടുത്താൻ ആദ്യം സൃഷ്ടിച്ചത്? എന്തുകൊണ്ടാണ് അവൻ എന്നെ ഇങ്ങനെ ആക്കിയത്, എന്തിനാണ് എന്നെ ഇങ്ങനെ ജനിപ്പിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ദൈവത്തെ കുറ്റപ്പെടുത്തുന്നവർ മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്നു. അവർ ചിന്തിക്കുന്നു, എന്തുകൊണ്ടാണ് എന്‍റെ മാതാപിതാക്കൾ എനിക്ക് ഒരു അനന്തരാവകാശവും നൽകാത്തത്, എന്തുകൊണ്ടാണ് അവർ ദരിദ്രരായിരുന്നപ്പോൾ അവർ എന്നെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്, എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പെട്ടും പലരാലും നിന്ദിക്കപ്പെട്ടും അവർ എന്നെ ഇങ്ങനെ ജീവിക്കാൻ അനുവദിച്ചത്. ഇത് അവരുടെ ചിന്തകളിൽ ഒതുങ്ങുക മാത്രമല്ല, യഥാർത്ഥത്തിൽ അവർ മാതാപിതാക്കളോട് അങ്ങനെ തുറന്നുപറയുകയും ചെയ്യുന്നു.

    എന്നാൽ, ദൈവത്തെ ഉപേക്ഷിച്ചുപോയ എല്ലാ പാപികളെയും പാപത്തിൽ നിന്ന് രക്ഷിക്കാനും അവന്‍റെ മഹത്വം അവരെ ധരിപ്പിക്കാനും, ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനും അവരെ അനുവദിക്കേണ്ടതിന് അവൻ കഷ്ടപ്പാടുകൾ അനുവദിച്ചുവെന്ന് നമ്മുടെ കർത്താവ് പറയുന്നു. ഈ ഭൂമിയിൽ കഷ്ടപ്പാടുകൾ ഇല്ലായിരുന്നുവെങ്കിൽ, എല്ലാം ശരിയാണെങ്കിൽ മനുഷ്യ വർഗം ദൈവത്തെ അന്വേഷിക്കുകയില്ല. മനുഷ്യർക്ക് പോരായ്മകളോ ബലഹീനതകളോ ഇല്ലെങ്കിൽ, യേശുവിൽ വിശ്വസിച്ച് അവർക്ക് ദൈവമക്കളാകാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യരാശിയെ കുറച്ചു കാലത്തേക്ക് ഈ ഭൂമിയിൽ കഷ്ടപ്പെടാൻ അനുവദിച്ചിരി ക്കുന്നത്. കാരണം, മനുഷ്യന്‍റെ ചിന്തകളും ദൈവത്തിന്‍റെ ചിന്തകളും തികച്ചും വ്യത്യസ്തമാണ്.

    ദൈവം നമ്മെ വിരസതയിൽ നിന്ന് സൃഷ്ടിച്ചിരിക്കാം, അവന് സ്വയം വിനോദിക്കാനുള്ള കളിപ്പാട്ടങ്ങളായിഎന്ന് ആളുകൾ പറയാറുണ്ട്. പലരും ഇങ്ങിനെ ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണ് ചിലർ ദൈവത്തെ ശപിക്കുകയും അവന്‍റെ നേരെ വിരൽ ചൂണ്ടുകയും ചെയ്യുന്നത്. എന്നാൽ, ദൈവത്തിന്‍റെ ചിന്തകൾ നമ്മുടെ ചിന്തകളിൽ നിന്ന് വ്യത്യസ്തമാണ്.

    ഭൂമിയിലെ പറുദീസയിലും സ്വർഗ്ഗരാജ്യത്തിലും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി, നമ്മെ അവന്‍റെ ജനമായും അവന്‍റെ മക്കളായും മാറ്റുന്നതിനാണ് ദൈവം നമ്മെ മനുഷ്യരാക്കിയത്. ദൈവത്തെപ്പോലെ നമുക്കും നിത്യവും അവസാനിക്കാത്തതുമായ ജീവിതം ആസ്വദിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചത്. അത്തരത്തിലുള്ള ഒരു പദ്ധതിയോടെയാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. ഈ ഉദ്ദേശ്യങ്ങളെല്ലാം നിറവേറ്റുന്നതിനായി, യേശു സ്നാനമേറ്റു, കുരിശിൽ മരിച്ചു, മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, അങ്ങനെ അവയെല്ലാം നേടിയെടുത്തു. ഇതല്ലാതെ മറ്റൊന്നുമല്ല ദൈവത്തിന്‍റെ കരുതൽ.

    മനുഷ്യരായ നമുക്ക് യഥാർത്ഥ സന്തോഷവും അനുഗ്രഹവും നൽകാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ, നമ്മുടെ മനുഷ്യനിർമിത ചിന്തകളിൽ നാം ഇങ്ങനെയല്ല ചിന്തിക്കുന്നത്, പകരം നമ്മൾ പലപ്പോഴും ദൈവത്തെ കുറ്റപ്പെടുത്തുന്നു, ദൈവം മനുഷ്യവർഗത്തെ സൃഷ്ടിച്ചെങ്കിൽ, അവൻ ദുഷ്ടനെയോ പിശാചിനെയോ സൃഷ്ടിക്കാൻ പാടില്ലായിരുന്നു.

    പിശാചിനെ സൃഷ്ടിച്ചത് ദൈവമാണോ? അല്ല. പിശാചായ സാത്താൻ യഥാർത്ഥത്തിൽ ഒരു ദൂതനായിരുന്നു. അവൻ ദൈവത്തേക്കാൾ ഉന്നതനാകാൻ ശ്രമിച്ചത് കാരണം ഈ ദൂതൻ വീണു. അതുകൊണ്ടാണ് ദൂതൻ സാത്താൻ ആയത്. അവന്‍റെ നീതിയിൽ വിശ്വസിച്ച് പാപത്തിൽ നിന്ന് രക്ഷിക്കപ്പെടാൻ നമ്മെ പ്രാപ്തരാക്കാനാണ് തന്നെ സ്വീകരിക്കാതെ നടക്കുവാൻ ദൈവം യിസ്രായേൽ ജനതയെ അനുവദിച്ചത് എന്ന വസ്തുതയും നിങ്ങൾ തിരിച്ചറിയണം.

    ദൈവഹിതം കൂടുതൽ എളുപ്പത്തിൽ വിശദീകരിക്കാൻ, അഞ്ച് വയസ്സുള്ള ഒരു കുട്ടിയും അവന്‍റെ മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെ ഇവിടെ സമാന്തരമായി എടുക്കാം. മുതിർന്നവർ ചില കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ, അവർ യഥാർത്ഥത്തിൽ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ശ്രദ്ധാപൂർവ്വം നടത്തുന്നു. എന്നാൽ, ഇത് വിശദീകരിക്കാൻ ഒരാൾ എത്ര തന്നെ ശ്രമിച്ചാലും ഒരു കുട്ടിക്ക് ഇത് മനസിലാക്കാൻ കഴിയില്ല.

    ഇവിടെ നമ്മൾ കുറച്ച് നൂഡിൽ സൂപ്പ് ഉണ്ടാക്കുകയാണെന്ന് കരുതുക. നൂഡിൽ സൂപ്പ് ഉണ്ടാക്കുമ്പോൾ ആദ്യം ഒരു പാത്രത്തിൽ മാവ് എടുക്കുന്നു. നമ്മുടെ ഉദാഹരണത്തിലെ കുട്ടി, അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുട്ടി, ഇത് കണ്ട് ചോദിക്കുന്നു, നിങ്ങൾ എന്തിനാണ് മാവ് എടുക്കുന്നത്?അതിനുശേഷം നമ്മൾ പാത്രത്തിൽ കുറച്ച് വെള്ളം ഒഴിക്കുന്നു. കുട്ടി വീണ്ടും ചോദിക്കുന്നു, നിങ്ങൾ എന്തിനാണ് അവിടെ വെള്ളം ഒഴിക്കുന്നത്?എന്തിനാണ് വെള്ളം ഒഴിക്കുന്നതെന്ന് അവന് മനസ്സിലാകുന്നില്ല, കാരണം അതിൽ അവന് അർത്ഥം ഒന്നും കാണാൻ കഴിയുന്നില്ല. അതിനുശേഷം നമ്മൾ മാവ് കുഴച്ച് പരുവം ആക്കുന്നു. കുട്ടി ചോദിക്കുന്നു, നിങ്ങൾ എന്തിനാണ് കുഴയ്ക്കുന്നത്?അതിനുശേഷം നമ്മൾ ഒരു റോളർ ഉപയോഗിച്ച് കുഴച്ച മാവിനെ ഉരുട്ടുന്നു. കുട്ടി വീണ്ടും ചോദിക്കുന്നു, നിങ്ങൾ എന്തിനാണ് ഉരുട്ടുന്നത്?

    കുട്ടികൾക്ക്, എല്ലാം ജിജ്ഞാസ ഉളവാക്കുന്നതും സംശയാസ്പദവുമാണ്. നമ്മൾ പരത്തിയ മാവ് മുറിക്കുമ്പോൾ, കുട്ടി വീണ്ടും ചോദിക്കുന്നു, നിങ്ങൾ എന്തിനാണ് ഇത് മുറിക്കുന്നത്? നമ്മൾ വെള്ളം തിളപ്പിക്കുമ്പോൾ അവൻ ചോദിക്കുന്നു, നിങ്ങൾ എന്തിനാണ് വെള്ളം തിളപ്പിക്കുന്നത്?നമ്മൾ നൂഡിൽ സൂപ്പ് തിളച്ച വെള്ളത്തിൽ ഇട്ടപ്പോൾ അവൻ വീണ്ടും ചോദിക്കുന്നു, നിങ്ങൾ എന്തിനാണ് നൂഡിൽ സൂപ്പ് അവിടെ ഇടുന്നത്? എന്തിനാ ഇത് തിളപ്പിക്കുന്നത്?

    കുട്ടിയുടെ ചോദ്യങ്ങൾക്കൊന്നും അവസാനം വരെ ഉത്തരം ലഭിച്ചേക്കില്ല, പക്ഷേ ഒരിക്കൽ നമ്മൾ അവനെ നൂഡിൽ സൂപ്പ് രുചിച്ചുനോക്കാനും ആസ്വദിക്കാനും അനുവദിച്ചാൽ, ആഹാ, ഇതാണ് നൂഡിൽ സൂപ്പ്എന്ന് അവൻ മനസ്സിലാക്കും. അതിനിടയിൽ നൂഡിൽ സൂപ്പ് ഉണ്ടാക്കാൻ എടുത്ത നടപടികളെല്ലാം അവൻ മറക്കുന്നു. അവൻ അവയുടെ ഫലമായി, തനിക്ക് രുചിക്കാൻ ലഭിക്കുന്ന നൂഡിൽ സൂപ്പ് മാത്രം നോക്കുന്നു. അവന് ആകെ മനസ്സിലാക്കാൻ കഴിയുന്നത്, ഓ, ഇത് നൂഡിൽ സൂപ്പ് ആണ്. വൗ! ഇത് വളരെ രുചികരമാണ്! എന്നത് മാത്രമാണ്.

    ഇതുപോലെ, നൂഡിൽ സൂപ്പ് ഉണ്ടാക്കാൻ മാതാപിതാക്കൾ സ്വീകരിച്ച എല്ലാ നടപടികളും കുട്ടിക്ക് മനസ്സിലാക്കാൻ കഴിയില്ല. അതുപോലെ, ദൈവം നമ്മെ സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചും തന്‍റെ മക്കൾ സന്തോഷത്തോടെ ജീവിക്കണം എന്ന ഈ ലക്ഷ്യത്തിനായി ദൈവം നമ്മിൽ ചെയ്യുന്ന പ്രക്രിയയും എങ്ങനെ വിവരിച്ചാലും, അതെല്ലാം മനസ്സിലാക്കാൻ നമുക്ക് ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ്. നമ്മളും ഈ കുട്ടിയെപ്പോലെയാണ്.

    ദൈവവചനത്തിന്‍റെ അപ്രമാദിത്വം നാം അംഗീകരിക്കണം

    അങ്ങനെ ചെയ്യുന്നത് ദൈവത്തിന്‍റെ നന്മയെ തിരിച്ചറിയുക എന്നതാണ്. അനുഗ്രഹിക്കാൻ വേണ്ടി ദൈവം എല്ലാവരെയും സൃഷ്ടിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദൈവം നമ്മെ ഈ ഭൂമിയിൽ ജനിപ്പിച്ചത് നമ്മെ അനുഗ്രഹിക്കാനാണ്. ദൈവം തന്‍റെ മുന്തിരിത്തോട്ടം ഉണ്ടാക്കി അതിൽ ഏറ്റവും ശ്രേഷ്ഠമായ മുന്തിരിവള്ളി നട്ടുപിടിപ്പിച്ചെന്നും അതിൽ നല്ല മുന്തിരി വിളയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദൈവം പറയുന്നു (യെശയ്യാവ് 5:2). ഉയർന്ന ഗുണമേന്മയുള്ള മുന്തിരി ഉണ്ടാക്കാൻ ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയുണ്ടെങ്കിൽ, അവൻ എങ്ങനെയൊക്കെ അവ ഉണ്ടാക്കിയാലും, നമ്മൾ എല്ലാ നടപടികളും ആംഗീകരിക്കണം.

    ഇതൊക്കെയാണെങ്കിലും, ആളുകൾ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നില്ല. ഈ അവിശ്വാസം നിമിത്തമാണ് അവരെ ഒരു കുപ്പത്തൊട്ടിയിൽ എറിയേണ്ടത്. ഒരുവൻ ദൈവത്തെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിൽ, ഈ പാപത്തിന്‍റെ കൂലിയായി, അവൻ എന്നെന്നേക്കുമായി കഷ്ടപ്പെടാൻ ഒരിക്കലും അവസാനിക്കാത്ത അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ് ഉചിതം. അവിശ്വാസികളെ നരകത്തി ലേക്ക് തള്ളിയിടുക എന്നത് ഒരു കാര്യം മാത്രമാണ്.

    അപ്പോൾ ചിലർ ചോദിച്ചേക്കാം, ദൈവം നരകം ഉണ്ടാക്കാൻ പാടില്ലായിരുന്നു. എന്തുകൊണ്ടാണ് അവൻ അത് ഉണ്ടാക്കിയത്?എന്‍റെ സഹവിശ്വാസികളേ, ഒരു സൃഷ്ടി അതിന്‍റെ സ്രഷ്ടാവിനെ തിരിച്ചറിയാതിരിക്കുന്നത് ശരിയല്ല. ഒരു കുശവന്‍റെ സാമ്യം വരച്ചുകൊണ്ട് ബൈബിൾ ഈ കാര്യം വ്യക്തമാക്കുന്നു. നമ്മൾ ഒരു പാത്രം ഉണ്ടാക്കിയിരുന്നെങ്കിൽ, എന്തെങ്കിലുമൊരു കാരണത്താൽ അതിൽ സന്തോഷിക്കാതെ, അത് തകർത്ത് വലിച്ചെറിഞ്ഞാൽ, നമ്മൾ ഇവിടെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? ഇല്ല, അതിന്‍റെ നിർമ്മാതാവ് എന്ന നിലയിൽ നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് പരിഗണിക്കുമ്പോൾ, നമ്മുടെ സ്രഷ്ടാവായ ദൈവത്തിന്‍റെ മുമ്പാകെ വെറും സൃഷ്ടികൾ എന്ന നിലയിൽ നമുക്ക് ആകെ ചെയ്യാൻ കഴിയുന്നത് അവനിൽ വിശ്വസിക്കുകയും അവൻ നമുക്ക് നൽകിയത് സ്വീകരിക്കുകയും ചെയ്യുക മാത്രമാണെന്നും ദൈവത്തെ കുറ്റപ്പെടുത്താൻ ഒന്നുമില്ലെന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും.

    നമ്മളാണോ സ്രഷ്ടാവ്? ഇല്ല, നമ്മൾ വെറും സൃഷ്ടികൾ മാത്രമാണ്. സൃഷ്ടികളോട് എന്ത് ചെയ്താലും അത് സ്രഷ്ടാവിന്‍റെ അവകാശമാണ്. ഒരു നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ള ഒരു നല്ല പദ്ധതിയുമായി ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ, അതിന് കീഴടങ്ങാതിരിക്കുന്നത് തന്നെ തെറ്റും തിന്മയുമാണ്. ഇതല്ലാതെ മറ്റൊന്നുമല്ല പിശാചിൽ നിന്നുള്ള ദുഷ്ടത. അത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. ദൈവം സത്യവചനം അനുസരിച്ച് നടക്കുന്നു, ഈ ദൈവത്തിൽ വിശ്വസിക്കാതിരിക്കുന്നതും അവൻ പറഞ്ഞ വചനത്തിൽ വിശ്വസിക്കാതിരിക്കുന്നതും പാപമാണെന്ന് നാം തിരിച്ചറിയണം. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന് മീതെ പരിവർത്തിക്കുന്നു ണ്ടെന്ന് നാം തിരിച്ചറിയണം. ദൈവം തന്‍റെ സ്വന്തം വചനമനുസരി ച്ചാണ് പ്രവർത്തിക്കുന്നത്. ഈ വചനം നാം അംഗീകരിക്കുകയും അതിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുമ്പോൾ, നമുക്ക് ദൈവത്തെ ഉറപ്പായും കണ്ടെത്താനാകും.

    ദൈവവചനം മനുഷ്യഹൃദയത്തിൽ പ്രവർത്തിക്കുന്നു

    ദൈവവചനത്തിൽ വിശ്വസിക്കുന്നതിനുപകരം നിഗൂഢമായ അനുഭവങ്ങളോ സ്വാഭാവിക വെളിപ്പാടുകളോ മാത്രം വിശ്വസിക്കുകയും അന്വേഷിക്കുകയും ചെയ്താൽ, നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയില്ല. നിങ്ങൾ ഇത് മനസ്സിലാക്കുന്നുണ്ടോ? ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന് മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു എന്ന് എഴുതിയിരിക്കുന്നു. ദൈവാത്മാവിന് മുഷിഞ്ഞതിനാൽ വെള്ളത്തിന് മീതെ ചലിക്കുന്നതായി ബൈബിൾ എഴുതുന്നില്ല. ദൈവത്തിന് എങ്ങനെ വേണമെങ്കിലും ഭൂമിയിൽ സഞ്ചരിക്കാൻ കഴിയില്ലേ? എന്തുകൊണ്ടാണ് ദൈവത്തിന് ഭൂമിയിൽ നടക്കാൻ കഴിയാത്തത്? അതിൽ നിന്ന് വളരെ അകലെയായി, യേശുക്രിസ്തു ഈ ഭൂമിയിൽ വന്ന് അതിൽ നടന്നു. പാപികളുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവിന് വസിക്കാനാവില്ല എന്നാണ് ഈ ഭാഗം അർത്ഥമാക്കുന്നത്.

    പാപികൾ ദൈവത്തെ കണ്ടെത്തുന്നതിന് വചനത്തിലേക്ക് മടങ്ങണം എന്നതാണ് ദൈവം ഇവിടെ നമുക്ക് നൽകുന്ന പ്രത്യേക സന്ദേശം. അതിനാൽ വചനത്തിലേക്ക് മടങ്ങിയവർ മാത്രമേ ദൈവത്തെ കണ്ടെത്തി വീണ്ടും ജനിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് ബൈബിൾ താഴെപ്പറയുന്ന രണ്ട് കാര്യങ്ങൾ പറയുന്നത്: "നിങ്ങൾ പാപത്തിൽ നിന്ന് രക്ഷിക്കപ്പെടുന്നതിന്, ആദ്യം, നിങ്ങൾ പാപത്തിന്‍റെ കൂമ്പാരമല്ലാതെ മറ്റൊന്നുമല്ലെന്ന് നിങ്ങൾ തിരിച്ചറിയണം,

    Enjoying the preview?
    Page 1 of 1